പോസ്റ്റുകള്‍

മേയ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സഖാവ് ഇ കെ നയനാർ

 ജനസഹസ്രങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണദിനമാണ് ഇന്ന്. 18 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ജീവിച്ചിരുന്ന നായനാരും മൺമറഞ്ഞ നായനാരും ഒരുപോലെ ജനങ്ങളുടെ മനസ്സിൽ സ്‌നേഹത്തോടെ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്നു പ്രാവശ്യമായി എൽഡിഎഫ് ഭരണത്തെ നയിച്ചു. ഭരണത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും കമ്യൂണിസ്റ്റുകാർക്കു മുന്നിൽ ശത്രുവർഗം മൈനുകൾ വിതറുമെന്നും അത്തരം കുഴിബോംബുകളെ മറികടന്ന് മുന്നോട്ടുപോകാൻ നിതാന്തശ്രദ്ധ വേണമെന്നും അദ്ദേഹം സദാ ഓർമപ്പെടുത്തുമായിരുന്നു. മൂന്നാംതവണ മുഖ്യമന്ത്രിയായശേഷം തലശേരിയിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിൽ എത്തിയത്. അന്ന് നായനാരെ തോൽപ്പിക്കാൻ ശത്രുപക്ഷം ആവനാഴിയിലെ അമ്പുകളെല്ലാം പ്രയോഗിച്ചു. പ്രചാരണം കഴിഞ്ഞ് തിരുവനന്തപുരത്ത്‌ എത്തിയ നായനാർ ഓഫീസിൽ ആലോചനാമഗ്നനായി ഇരിക്കുന്നതുകണ്ട് ഓഫീസിലെ ഒരാൾ ചോദിച്ചു: ‘തെരഞ്ഞെടുപ്പിൽ നമുക്ക് വല്ല വിഷമവും വരുമോ?' നായനാർ സ്വതഃസിദ്ധമായി തന്നെ പ്രതികരിച്ചു: ‘നിനക്കെന്താ വട്ടുണ്ടോ. നമ്മൾ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക...

കുഞ്ഞേ നിനക്കായി..

 കുഞ്ഞേ, നിന്റെ മുഖം എന്റെ കണ്ണുകളിൽ തന്നെയുണ്ട്. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഉണ്ട്. നിന്റെ ചിരിക്കുന്ന മുഖം ഇനിയും ഞാൻ കാണും. നിന്റെ അമ്മയുടെ നിറഞ്ഞ ചിരിയിൽ ഇനിയും ഞാൻ പങ്കുചേരും. നിനക്കായി ഞങ്ങളുടെ പ്രതീക്ഷകൾ.. സ്നേഹം മാത്രം.. അമ്മയുടെ മകനായി തിരിച്ചു വരിക. കണ്ണീർ നിയന്ത്രിക്കാൻ കഴിയുന്നില്ല. ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ടു പ്രാർത്ഥന അല്ല. പ്രതീക്ഷയുണ്ട്. നീ വരും.. 

അപകടം!!

 ഞാൻ എപ്പോഴും ഓർക്കും, ഞാൻ കടന്നു വന്ന ജീവിത സാഹചര്യങ്ങളിൽ കൂടി ഒന്നും എന്റെ മക്കൾ കടന്നു വരാൻ പാടില്ല. പക്ഷേ, ചില ഇല്ലായ്മകളും വല്ലായ്മകളും അവർ അറിഞ്ഞു തന്നെ വളരണം. എന്റെ അതേ സാഹചര്യങ്ങളിൽ കൂടി വളർന്നവരെ എനിക്കറിയാം. പലരും അതൊന്നും ഓർക്കാറില്ലെന്നും അർദ്ധ രാത്രി കുട ചൂടുന്നതും കണ്ടിട്ടുണ്ട്. പക്ഷേ ചിലരൊക്കെ അതേ സാഹചര്യങ്ങൾ തന്നെ ജീവിക്കുന്നവരും ഉണ്ട്. അതു പോലെയേ ഞാൻ ആ ചേച്ചിയെ കണ്ടിട്ടുള്ളു. ഇന്നു ചേച്ചിക്ക് ഒരു വിഷമം ഉണ്ടായപ്പോ എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ.. മോന് ഒരു വിഷമവും ഉണ്ടാവില്ല ചേച്ചി.. നമ്മൾ ആരെയും ദ്രോഹിക്കുന്നില്ലല്ലോ.. നമ്മുടെ നന്മകൾ നമ്മുടെ മക്കളെ കാത്തോളും..