പോസ്റ്റുകള്‍

ഏപ്രിൽ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബലിപ്പൂവ്

                                    ബലിച്ചോറ് നെഞ്ചോടു ചേര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. തേങ്ങലടക്കാന്‍ കഴിഞ്ഞില്ല . ഒരു തുള്ളി കണ്ണീരും ചേര്‍ത്ത് ബലിച്ചോര്‍ ഇലയിലേക്കെടുത്തു വച്ചു. കാരണവന്മാരോട് ചെയ്ത പാപങ്ങള്‍ക്ക് മാപ്പ് പറഞ്ഞു കൊണ്ട് ബലിപ്പൂവും, എള്ളും ചന്ദനവും  വെള്ളത്തിലേക്ക് ഒഴുക്കി. കിള്ളിയാറ്റിലെ ചെറിയ ഓളപരപ്പില്‍  അതു ഒഴുകി പരക്കുന്നത് നോക്കി നില്‍ക്കുമ്പോഴും അപ്പുപ്പന് വേണ്ടിയാണു ബലിയിട്ടത് എന്ന ചിന്ത വല്ലാതെ വിഷമിപ്പിച്ചു കൊണ്ടിരുന്നു.                                                                ഞായറാഴ്ചകളില്‍ പടിപ്പുരയുടെ അഴിയില്ലാത്ത വലിയ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കും . ദൂരെ തോട് വരമ്പിന്‍റെ അറ്റത്ത്‌ വെളുത്ത രൂപം പ്രത്യക്ഷമാകുമ്പോഴേ ഞാന്‍ പടിപ്പുര തിണ്ണയും കട...