ആമുഖം
വിൽക്കപ്പെട്ടു പോയ ചിന്തകളെ പെറുക്കി കൂട്ടി ഒരിടത്തു സൂക്ഷിക്കാൻ തുടങ്ങുന്നു... വെളുപ്പാൻ കാലത്ത് പാടത്തിനു നടുവിലെ കൈത്തോട്ടിലെ ചെറിയ പാലത്തിനു മുകളിൽ നിന്നു ഉദിച്ചുയരുന്ന സൂര്യനെ നോക്കി നിന്നിരുന്ന ആ പെൺകുട്ടിയിൽ നിന്നും മടി പിടിച്ചുറങ്ങുന്ന പ്രഭാതങ്ങളിൽ കണ്ണ് തുറക്കുന്നത് മരയഴിയുള്ള പടിപ്പുരയിൽ തന്നെ ആയിരുന്നെങ്കിൽ എന്ന് കരുതി കണ്ണ് തുറക്കുന്ന ഈ എന്നിലേക്കുള്ള മാറ്റം.... ഈ 'ഇടം' ആവശ്യമാണ്. മറ്റിടങ്ങളിൽ നിന്ന് ഈ 'ഇടം' മതി എനിക്ക്.. ഇടം