പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞാന്‍ അമ്മ.

13.07.2014 2014 ജൂലൈ 13 വെളുപ്പാന്‍കാലം.. എല്ലാരുടേയും ഉറക്കം കളഞ്ഞ്12.30 ന് എല്ലാപേരും കൂടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് പോയി. ഒരു മാസം മുന്‍പ് നടക്കാന്‍ പോകുന്ന പ്രസവം ആയതിനാലും അടുത്ത കാലത്ത് ജില്ലാ ആശുപത്രി ആയതിനാലും ഉള്ള അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്തില്‍ എന്നെ അവിടെ നിന്ന് എസ്.എ.റ്റിയിലേയ്ക്ക് അയച്ചു.                                              നെടുമങ്ങാട് മുതല്‍ എസ് എ റ്റി വരെയുള്ള യാത്രയില്‍, അമ്മയുടെ എല്ലാ വേദനയും അറിഞ്ഞ് പ്രസവിക്കണം എന്ന് മാത്രം ആയിരുന്നു മനസ്സില്‍. 2 മണി മുതല്‍ എസ്. എ. റ്റിയിലെ ലേബര്‍ റൂമില്‍.. നിരനിരയായ ബെഡുകളില്‍ നിന്നും നിലവിളികള്‍, അലറി കരച്ചിലുകള്‍... അക്ഷമരായി ഓടുന്ന ഡോക്ടര്‍മാര്‍, നഴ്സ്,..                                        ...

ഞാൻ

നിന്റെ യാത്രയിൽ കാൽപാടാവാനും നിന്റെ മൗനങ്ങളിൽ ആർത്തലക്കുന്ന മഴയാവാനും എനിക്ക് ആഗ്രഹമുണ്ട്... നിന്നിൽ നിറയുന്ന അഗ്നിയാകാനും നിന്നിൽ പടരുന്ന മോഹമാവാനും എനിക്ക് ആഗ്രഹമുണ്ട്... പറഞ്ഞതും പറയാൻ ബാക്കി വച്ചതും നീ തന്നെയാണ്.  എല്ലാം കേട്ടു നിന്നതും കേൾക്കാൻ മറന്നതും ഞാൻ തന്നെയാണ്..  നിന്നിൽ നിറഞ്ഞ അഗ്നിയിൽ ഒരുപിടി ചാരമായി അവശേഷിച്ചതും ഞാൻ മാത്രമാണ്...