എനിക്ക് അയാളോട് വെറുപ്പ് തോന്നി. തിരക്ക് പിടിച്ച നഗര വീഥിയിൽ അയാളുടെ കാലടികളെ പിൻതുടർന്ന് നിശ്ശബ്ദം ഞാൻ നടന്നു. നമുക്ക് ജനിക്കാൻ പോകുന്ന പെൺ കുഞ്ഞിനായി കണ്ടു വച്ച പേരിനെ കുറിച്ച് ഞാൻ ഓർക്കുവാൻ ശ്രമിച്ചു. അത്രയും തന്നെ മറന്നു പോയിരുന്നു. അയാൾ ഇടയ്ക്ക് തിരിഞ്ഞു നോക്കി, നീ കൂടെ ഉണ്ടല്ലോ എന്ന് ആ കണ്ണുകൾ ചോദിച്ചു. അയാളോടൊപ്പം ചൂട് മസാല ദോശ കഴിച്ചിരിക്കുമ്പോൾ വെറുതെ ചിരിച്ചു പോയി. എന്റെ മനസ്സിൽ പ്രണയമില്ല. പ്രണയം മരിച്ചു പോയി. എന്റെ മനസ്സിന് ഒരു തണൽ വേണം. എന്നെ സംരക്ഷിക്കാനുള്ള തണൽ. മഞ്ഞിലും, മഴയിലും പൊള്ളുന്ന വെയിലിലും എന്നെ പൊതിഞ്ഞു പിടിക്കുന്ന തണൽ. എന്റെ നിശബ്ദതയിൽ പല്ലിറുമ്മി ചിരിച്ചു കൊണ്ട് ഇടതു കൈ കൊണ്ട് അയാൾ എന്റെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളെ പിന്നിലേക്ക് നീക്കി വച്ചു. പെട്ടെന്ന് എനിക്ക് നാണം തോന്നി. തണുത്ത അയാളുടെ വിരലുകൾ എന്നിൽ പ്രണയം പടർത്തി കടന്നു പോയി. നിശദതയുടെ നിമിഷങ്ങൾ എന്നെ കരയിച്ചു. അയാളുടെ മുന്നിൽ എന്റെ കണ്ണീരൊളിപ്പിക്കാൻ ഞാൻ ശ്രമിച്ചു. എന്റെ ബസിലേയ്ക്ക് കയറി ഞാൻ ആ ജനാലക്കരികെ ഇരുന്നപ്പോൾ പുറത്തു നിന്ന് അയാൾ എന്നോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു. എനിക്ക് വീണ്ടും കര...