പോസ്റ്റുകള്‍

ജൂൺ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിട

 ഒന്നും പറയാനുണ്ടായിരുന്നില്ല. എല്ലാം മുൻപേ പറഞ്ഞു കഴിഞ്ഞിരുന്നു. നിന്നെ ഓർക്കുമെന്നോ കാത്തിരിക്കുമെന്നോ പറഞ്ഞില്ല. ഓർക്കണം എന്നും കാത്തിരിക്കണം എന്നും പറഞ്ഞില്ല. നെഞ്ച് നീറിപ്പടർന്നു.. കൺകോണിലെ നനവ് കവിളിലേയ്ക്ക് ഒഴുകി പരക്കുന്നതിനു മുൻപ് യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. കണ്ണുകൾ നിശബ്ദമായി യാത്ര പറഞ്ഞു.. എന്നെ മറക്കാനാകില്ലെന്ന് നിനക്കും നിന്നെ മറക്കാനാകില്ലെന്ന് എനിക്കും അറിയാം. അതുകൊണ്ട് തന്നെ അടുത്ത കൂടിക്കാഴ്ച വരെ വിട...