പോസ്റ്റുകള്‍

ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മരണം പറഞ്ഞത്..

 ആരുടേയും കണ്ണുകൾ കൂട്ടിമുട്ടുന്നുണ്ടായിരുന്നില്ല. എങ്ങും നിശബ്ദം. മരണ വീട്ടിലെ പതിവ് നിലവിളിയോ കരച്ചിലോ ഉണ്ടായിരുന്നില്ല. നിസ്സംഗമായ ഒരു മുരടിപ്പ് എല്ലാരുടെയും മുഖത്ത് കാണുന്നുണ്ട്. ഉള്ളിൽ നിന്ന് ഒരു കരച്ചിൽ തികട്ടി വന്നു. മുഖം മറ്റുള്ളവരിൽ നിന്നൊളിപ്പിക്കാൻ കഴിഞ്ഞില്ല. ആരും പരസ്പരം നോക്കിയില്ല. ഞാൻ നിശബ്ദമായി കരഞ്ഞു.  ഒരുപക്ഷെ അസുഖം ബാധിച്ചു കിടപ്പായി എന്ന് അറിഞ്ഞ സമയത്ത് മറവി നടിച്ച് നോക്കാതെ പോയില്ലായിരുന്നു എങ്കിൽ എന്റെ കണ്ണുകൾ കരയില്ലായിരുന്നോ... അറിയില്ല. പക്ഷേ ഞാൻ കരയും. കാരണങ്ങൾ ഒന്നുമില്ല. മരിച്ച ആളിനെ ഓർമിച്ചു കരയാനല്ല. ജീവിച്ചിരിക്കുന്ന അവരുടെ ഓർമകളുടെ അവശേഷിപ്പ്.. അവർ തനിച്ചാക്കിയ ചിലരെ..  ഓർമ്മകൾ വേദനിക്കുന്നു.. ഓർമ്മകൾ ഭ്രാന്തമായി അവശേഷിപ്പിക്കുന്നത് കണ്ണീർ മാത്രമാണ്. കരഞ്ഞും ചിരിച്ചും.. ചിരിച്ചും കരഞ്ഞും ഓർമ്മകൾ...

ആദ്യ പ്രണയത്തിന്റെ അവസാന നിമിഷം.

 ശരിക്കും അത് എന്റെ ആദ്യ പ്രണയം ആയിരുന്നു. കൗമാര പ്രണയം. വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാനത് ഓർമിക്കുവാൻ കാരണം എന്താണ് എന്നല്ലേ... രാവിലെ ബിഗ് എഫ് എം ൽ 'പറയാതെ അറിയാതെ നീ പോയതല്ലേ..' എന്ന പാട്ട് കേട്ടപ്പോൾ ഓർമ്മകൾ എന്നെ പണ്ടത്തെ കൗമാരക്കാരിയാക്കി.. വേളാവൂർ തൂക്കത്തിനു ചേച്ചിമാരും ഒത്തു പോകുമ്പോ എന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അയാൾ അവിടെ ഉണ്ടാകും എന്ന്.. അതിനു മുൻപ് ഒരു തൂക്കത്തിനു അയാൾ അവിടെ പോയിട്ടുള്ളതായി ഞാൻ അറിഞ്ഞിരുന്നു. അതായിരുന്നു അമ്പലത്തിൽ പോകാനുള്ള എന്റെ പ്രചോദനം. പ്രതീക്ഷിച്ചതു പോലെ തന്നെ ആൾക്കൂട്ടത്തിനിടയിൽ ഞാൻ അയാളെ കണ്ടു. എന്റെ പ്രണയത്തെ അയാൾക്ക് അറിയില്ല. അതുകൊണ്ട് തന്നെ എന്നെയും അയാൾക്ക് അറിയില്ല. പക്ഷേ എനിക്ക് അയാളെ അറിയാം. ഞാൻ അയാളെ പ്രതീക്ഷിച്ചു. അയാളെ ഞാൻ ഒരു നോട്ടം കണ്ടുള്ളു. പിന്നെ തിരക്കുകൾക്ക് ഇടയിലേയ്ക്ക് അയാൾ മറഞ്ഞു. ഇരുൾ പരക്കുന്ന സന്ധ്യയിൽ ഞാൻ ആ ആൾക്കൂട്ടത്തിൽ അയാളെ തിരഞ്ഞു. കാണാൻ കഴിയാത്തത്തിൽ മനസ്സ് നീറി. വീട്ടിലേയ്ക്ക് പോകാൻ സമയമായി.. ഞാൻ അയാളെ തിരഞ്ഞു കൊണ്ടേ ഇരുന്നു.  അമ്പലത്തിന്റെ വഴിയിൽ നിന്നും തിരിയുന്ന നേരത്ത് മൈക്കിലൂടെ "പ...

ഞായർ

ഞായറാഴ്ച വൈകുന്നേരം ആകുമ്പോഴേ മനസ്സിന് വല്ലാത്ത വെപ്രാളം തോന്നും. പണ്ടൊക്കെ സ്കൂളിൽ പോണം എന്നുള്ളതാണ് വിഷമം. ഇപ്പോഴോ.. ജീവിതം വളരെ യാന്ത്രികമായി മുന്നോട്ട് പോകുന്നു. ഒരേ പ്രഭാതം, ഒരേ പകലുകൾ, ഒരേ മുഖങ്ങൾ.. ഒരേ വൈകുന്നേരങ്ങൾ.. ഒരേ രാത്രികൾ.. ഉറക്കം എന്ന മഹാത്ഭുതം പിണക്കം നടിച്ച്  പിടിതരാതെ വഴുതി മാറി   നടക്കുന്നു. മാറ്റം ആവശ്യമാണ്. അനിവാര്യമാണ്. നല്ല പ്രതീക്ഷകളോടെ എന്നത്തേയും പോലെ ഉറങ്ങാൻ ശ്രമിക്കട്ടെ.. ശുഭരാത്രി!