വിപ്ലവാഭിവാദ്യങ്ങൾ 💪🏼

ആദ്യമൊക്കെ ഞാനും കരുതിയിരുന്നത് ഇ. എം. എസും, നയനാരും കഴിഞ്ഞ് പാർട്ടിയിൽ ജനകീയനായ നേതാവ് വി. എസ് മാത്രമാണ് എന്നായിരുന്നു. എന്നാൽ  പിന്നീട് ഇപ്പോഴൊക്കെയോ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വി. എസ് പാർട്ടിക്ക് അതീതമായി നടക്കുകയാണ് എന്ന് തോന്നി. പാർട്ടിക്ക് ഉള്ളിൽ നിൽക്കുമ്പോൾ പാർട്ടിയുടെ ചട്ടക്കുടിൽ ഒതുങ്ങി നിൽക്കണമെന്നും തന്റെ ആവശ്യങ്ങൾ ജനങ്ങളെ റോഡിലിറക്കി നേടിയെടുക്കുന്നത് പാർട്ടിക്ക് നേരെ വിരൽ ചൂണ്ടുന്നത് പോലെയാണ് എന്നും തോന്നി.. വ്യക്തികൾ അല്ല പാർട്ടി. വീടിന്റെ സംസ്കാരവും നാടിന്റെ സംസ്കാരവും സ്വഭാവത്തിൽ തെളിയുമെന്നത് പോലെ പാർട്ടിയുടെ അച്ചടക്കം സഖാക്കളിൽ തെളിയണം. 

പിന്നീട് ഞാൻ എന്റെ ഈ വക ചിന്തകളെ ആരോടൊക്കെയോ പങ്കുവയ്ച്ചു. എവിടെ നിന്നാണ് ഞാൻ അറിഞ്ഞത് എന്ന് എനിക്ക് ഓർമയില്ല. കോടിയേരി സഖാവ് ഏതൊരു പാർട്ടി പ്രവർത്തകനെ ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീട് പേര് പറഞ്ഞു ഓർക്കുമെന്നും ജനകീയനായ വ്യക്തിയാണ് എന്നൊക്കെ.. അന്ന് എനിക്ക് അതൊരു അത്ഭുതമായിരുന്നു..

പിന്നീട് പലപ്പോഴും പാർട്ടിയുടെ വിഭാഗീയത മറനീക്കി പുറത്തു വരുമ്പോഴും തികഞ്ഞ അച്ചടക്കബോധമുള്ള, ചങ്കുറപ്പോടു കൂടി പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകുന്നത് കണ്ടപ്പോഴും മനസ്സിൽ കരുതി വച്ചിരുന്നു ഒരു വിപ്ലവാഭിവാദ്യം..

പക്ഷേ ഇന്ന്.. കോടിയേരി സഖാവ് പടിയിറങ്ങുമ്പോൾ കേരളം ഒന്നാകെ വിതുമ്പുന്നത് കാണുമ്പോൾ ഞാൻ കേട്ടത് ശരിയായിരുന്നു. എനിക്കതു പറഞ്ഞു തന്നത് ആരെന്ന് ഓർമയില്ല എന്നതിൽ ഖേദിക്കുന്നു...

ചെങ്കൊടിക്ക് മുകളിലെ കറുത്ത കൊടിയും.. ചെങ്കൊടി പുതച്ചു ചിതയിലേക്കെടുക്കുക എന്നതിൽ കവിഞ്ഞു  ഒരു കമ്മ്യൂണിസ്റ്കാരന്റെ അന്തസ്സ് വേറെ എന്താണ്..

കൂടുതൽ ഊർജ്ജത്തോടെ ഓർക്കുവാൻ ചുവപ്പൻ വിപ്ലവാഭിവാദ്യം 💪🏼

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഞായർ

ഒറ്റ