ബലിപ്പൂവ്

                             ബലിച്ചോറ് നെഞ്ചോടു ചേര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. തേങ്ങലടക്കാന്‍ കഴിഞ്ഞില്ല . ഒരു തുള്ളി കണ്ണീരും ചേര്‍ത്ത് ബലിച്ചോര്‍ ഇലയിലേക്കെടുത്തു വച്ചു. കാരണവന്മാരോട് ചെയ്ത പാപങ്ങള്‍ക്ക് മാപ്പ് പറഞ്ഞു കൊണ്ട് ബലിപ്പൂവും, എള്ളും ചന്ദനവും  വെള്ളത്തിലേക്ക് ഒഴുക്കി. കിള്ളിയാറ്റിലെ ചെറിയ ഓളപരപ്പില്‍  അതു ഒഴുകി പരക്കുന്നത് നോക്കി നില്‍ക്കുമ്പോഴും അപ്പുപ്പന് വേണ്ടിയാണു ബലിയിട്ടത് എന്ന ചിന്ത വല്ലാതെ വിഷമിപ്പിച്ചു കൊണ്ടിരുന്നു.

                                                   ഞായറാഴ്ചകളില്‍ പടിപ്പുരയുടെ അഴിയില്ലാത്ത വലിയ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കും . ദൂരെ തോട് വരമ്പിന്‍റെ അറ്റത്ത്‌ വെളുത്ത രൂപം പ്രത്യക്ഷമാകുമ്പോഴേ ഞാന്‍ പടിപ്പുര തിണ്ണയും കടന്ന് മുറ്റത്തേക്ക് കുതിച്ചിട്ടുണ്ടാകും. ഞാനും ചേച്ചിയും മത്സരിച്ച് ഓടിയെത്തും അപ്പുപ്പന്‍റെ അടുത്ത്. ഞങ്ങളെ കാണുമ്പോഴേ കൈയില്‍ കരുതിയിരുന്ന മിട്ടായി പൊതി എടുത്തു നീട്ടും. ആ പാരിസ് മിട്ടായിയുടെ പച്ച കവറുകള്‍ മടക്കി മടക്കി ഒരു മാല പോലെ സൂക്ഷിച്ചിരുന്നു ഒരുപാട് കാലം. കൈയ്യിലെ സഞ്ചിയിലെ ഭാരം കൊണ്ട് ഒരു വശം ചരിഞ്ഞു ചരിഞ്ഞു വരുന്ന അപ്പുപ്പന്‍ ഇന്നും എന്‍റെ കണ്ണിലെ കെടാത്ത കാഴ്ചയാണ്. 

                                                    വേനലവധിക്ക് സ്കൂള്‍ പൂട്ടുമ്പോള്‍ അപ്പുപ്പന്‍റെ കൂടെ പോകാനുള്ള തയ്യാറെടുപ്പുകളാണ്.  അപ്പുപ്പന്‍റെ കൈയ്യും പിടിച്ചു തോട് വരമ്പും പാടവും കടന്ന് ബസ് സ്റ്റോപ്പിലേക്കും പിന്നെ ബസ്സിന്‍റെ ജനലോരത്ത് പുറം കാഴ്ചകള്‍ കണ്ടിരുന്നതും , ബസ്സിറങ്ങി അപ്പുപ്പനെയും പിന്നിലാക്കി തെങ്ങിന്‍ തോപ്പിന്‍റെ നടുവരമ്പിലൂടെ ഓടി വീട്ടിലേക്കു പോകുമ്പോഴും എന്‍റെ ഉത്തരം മുട്ടിക്കുന്ന മണ്ടന്‍ ചോദ്യങ്ങളെ ഒരു ചിരിയോടെ കേട്ടിരിക്കാനും മറുപടി പറയാനും അപ്പുപ്പന് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ .

                                                        പിന്നീട് കോളേജ് പഠന കാലത്ത് ഒറ്റക്ക് ബസ്സില്‍ യാത്ര ചെയ്യാന്‍ പഠിച്ചതും അപ്പുപ്പനെ കാണാനുള്ള യാത്ര തന്നെയാണ്.അക്കാലത്ത് എന്‍റെ അച്ചടി പുരണ്ട ആദ്യ കഥയുള്ള പത്രവുമായി അപ്പുപ്പനെ കാണാന്‍ ചെന്നപ്പോള്‍ അതേ പത്രം അപ്പുപ്പന്‍റെ ഡയറിയില്‍ നിന്നും എനിക്കെടുത്തു നീട്ടിയപ്പോള്‍ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തത് ആണ്.

                                                            അപ്പുപ്പന്‍റെ ചായക്കടയിലെ രാഷ്ട്രീയ ചര്‍ച്ചകളും കടത്തിണ്ണയിലെ പോസ്റ്റര്‍ ഒട്ടിക്കലും എല്ലാം ആ പെണ്‍കുട്ടിക്ക് കിട്ടിയ ഭാഗ്യങ്ങളാണ് . പിന്നീട് വളര്‍ന്നു വലിയ പെണ്‍കുട്ടി ആയപ്പോള്‍ ഈ ചര്‍ച്ചകളും വാഗ്വാദങ്ങളും കേള്‍ക്കാന്‍ പാതി ചാരിയ കതകിനും അപ്പുറത്ത് അവള്‍ ഉണ്ടായിരുന്നു എന്നും അപ്പുപ്പന് അറിയാമായിരുന്നു .

                                                             വേനലിന്‍റെ സന്ധ്യകളില്‍ വെളുക്കുകയും പിന്നെ ചെമക്കുകയും ചെയ്യുന്ന ലഹരി പിടിപ്പിക്കുന്ന കുരുക്കുത്തി മുല്ലയുടെ സുഗന്തവും ആസ്വദിച്ച് ആ മുറ്റത്ത്‌ നില്‍ക്കുന്ന ഞാനും അത്താഴവും കഴിഞ്ഞു എന്‍റെ വട്ടുകള്‍ കേട്ട് നിശ്ശബ്ദം ചിരിച്ചു വരാന്തയിലിരിക്കുന്ന അപ്പുപ്പനും എന്‍റെ ചിന്തകളിലെ മങ്ങാത്ത മുഖമാണ് .

                                                  ഞാന്‍ പാടുന്ന പാട്ടുകളും ഞാന്‍ ചൊല്ലുന്ന കവിതകളും കേട്ടിരിക്കുമ്പോള്‍ അപ്പുപ്പന്‍റെ മനസ്സില്‍ മറ്റുള്ളവര്‍ക്ക് തോന്നിയതു പോലെ ചിരി ചിരിവരുന്നുണ്ടായിരിക്കണം . എങ്കിലും കൌതുകത്തോടെ കേട്ടിരുന്ന ആ മുഖമാണ് എന്‍റെ ആദ്യ ശ്രോതാവ് .

                                                                വിഷുവിന് ഒരു തണ്ട് കണിക്കൊന്നയും അടുത്ത് വച്ചു ഉറങ്ങാന്‍ കിടക്കുന്ന അപ്പുപ്പന് ഒരു ചെറു വിഷുക്കണി ഒരുക്കി വിളിച്ചുണര്‍ത്തിയതും പിന്നീട് അപ്പുപ്പന്‍ അലിഞ്ഞു ചേര്‍ന്ന മണ്ണില്‍ ഒരു പിടി കൊന്ന പൂവുമായി കാത്തു നിന്നതും ഞാന്‍ തന്നെയാണ്. 

                                                                വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെടുമങ്ങാട്‌ ബസ്സ്‌ ഡിപ്പോയില്‍ രണ്ടു പെണ്‍കുട്ടികളുടെ കൈയ്യും പിടിച്ചു തിരക്കിലേക്ക് നടന്നു പോകുന്ന മോളെ നോക്കി നിന്ന ആ രൂപം..  തിരിഞ്ഞു നോക്കി, നോക്കി നടന്നു പോകവേ , ആ വെയില്‍ പൊള്ളിച്ചത് മനസ്സിനെ കൂടിയാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അറിഞ്ഞിരുന്നു.


 എന്നിലെ അഹന്തയും പൊയ് മുഖവും ഇല്ലാതെ എന്നെ അറിഞ്ഞിരുന്ന എന്‍റെ അപ്പുപ്പന്‍.. ഓര്‍മ്മയില്‍ നിന്നും അപ്പുപ്പനെ വരയ്ക്കാന്‍ ഏറെയുണ്ട് ചായങ്ങള്‍.. എന്നില്‍ അവശേഷിപ്പിച്ചു പോയ ഒരുപിടി ഓര്‍മ്മ മരത്തിലെ ചായങ്ങള്‍.!

                

    

 

                

അഭിപ്രായങ്ങള്‍

  1. നല്ല എഴുത്ത് ഗ്രീഷമ. എനിക്കും ഒരു നല്ല സുഖമുള്ള വേദനിപ്പിക്കുന്ന ഓർമയാണ് എന്റെ അപ്പൂപ്പൻ. അതു കൊണ്ടു തന്നെയാണ് എന്റെ മകന്റെ പേരിനൊപ്പം അപ്പൂപ്പന്റെ പേര് കൂടി ചേർത്തത്‌. ♥️♥️♥️

    മറുപടിഇല്ലാതാക്കൂ
  2. Njan enta appuppanae orthupoyi ,ippozhyum athoru vedanayannu,unbelievers ayittulla maranam

    മറുപടിഇല്ലാതാക്കൂ
  3. നല്ല എഴുത്ത് ഗ്രീഷ്മ എത്തുവായിക്കുന്പോൾ എനിക് എന്റെ അപ്പുപ്പൻ ആണ് ഓർമ വരുന്ന നല്ല ഒരു സുഖമുള്ള ഓർമ

    മറുപടിഇല്ലാതാക്കൂ
  4. മറുപടികൾ
    1. ഗ്രീഷ്മ വളരെ ഹൃദയസ്പർശിയായ വരികൾ, കണ്ണുനീർത്തുള്ളിയുടെ സാന്നിധ്യമില്ലാതെ എന്റെ അപ്പൂപ്പനെ എനിക്ക് ഓർമിക്കുവാൻ കഴിയില്ല. ഗ്രീഷ്മ പറഞ്ഞത് പോലെ അപ്പുപ്പൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത്, ആര്യനാട് സതേൺ ബേക്കറിയിൽ നിന്നും എന്റെ അച്ഛന് കപ്പലണ്ടി മിഠായി മുതൽ ഞങ്ങൾക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ള പലഹാരങ്ങൾ വാങ്ങിക്കൂട്ടി, രാജൻ മാമന്റെ അമ്പാസഡർ കാറിൽ തോട്ടുവരമ്പത്തു വന്നിറങ്ങി, രണ്ടു കയ്യിലും പലഹാരപ്പൊതികളു മായി വീട്ടിലേക്ക് നടന്ന് വരുന്ന എന്റെ അപ്പുപ്പനെയാണ്. 😍

      ഇല്ലാതാക്കൂ
  5. നിന്റെ എഴുത്തുകൾ എന്നും ജീവിതഗന്ധികൾ ആണെന്ന് അറിയാം ഗ്രീഷമാ. അക്ഷരങ്ങളിലൂടെ വായനക്കാരനെ തന്റെ ലോകത്തിൽ എത്തിക്കുന്നതിൽ ആണ് എഴുത്തുകാരന്റെ വിജയം. ഞാൻ വായിച്ച നിന്റെ ആദ്യ കഥ തന്നെ അതിന്റെ ഒന്നാം പടി കയറിയിരുന്നു.അപ്പൂപ്പന്റെ ഡയറിയിലെന്ന പോലെ എന്റെ ഡയറിയിലും ആ പത്രതുണ്ട് ഭദ്രം ആണ്💕 ബലിപ്പൂവ് ഹൃദയസ്പര്ശി ആയിരുന്നു 👌👌

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. Ninga ezhuthumennu nummak ariyaaam.... Ennaalum parayuvaaa nannaayittund... Thodum varambum padippurayum okke manasil ninnum maayunnilla... Athokke oru kaalam allee... Anyway suprbbbb🌹💖💖

    മറുപടിഇല്ലാതാക്കൂ
  8. Ninga ezhuthumennu nummak ariyaaam.... Ennaalum parayuvaaa nannaayittund... Thodum varambum padippurayum okke manasil ninnum maayunnilla... Athokke oru kaalam allee... Anyway suprbbbb🌹💖💖

    മറുപടിഇല്ലാതാക്കൂ
  9. Ninga ezhuthumennu nummak ariyaaam.... Ennaalum parayuvaaa nannaayittund... Thodum varambum padippurayum okke manasil ninnum maayunnilla... Athokke oru kaalam allee... Anyway suprbbbb🌹💖💖

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം... ഗ്രീഷ്മ. ഇത് വായിച്ചപ്പോൾ ഞാനും എന്റെ അപ്പൂപ്പനെ ഓർത്തു. അവധിക്കാലത്തു അപ്പൂപ്പന്റെ വീട്ടിൽ പോകുമ്പോൾ അപ്പൂപ്പന് ഒരു ചെറിയ മുറുക്കാൻ കട ഉണ്ടായിരുന്നു. അവിടെ നിന്നും നമുക്ക് നാരങ്ങ മിട്ടായി, ഗ്യാസ് മിട്ടായിയൊക്കെ എടുത്തു തരാറുണ്ട്. ഇതെല്ലാം ഈ കഥയിലുഉടെ ഓർമിപ്പിക്കുകയും അതുപോലെ പഴയകാലത്തെ മിട്ടായികൾ കൊണ്ട് തന്നു സ്വാത് അറിയിപ്പിക്കുകയും ചെയ്ത് ഗ്രീഷ്മയ്ക്ക് ഒരായിരം നന്ദി. ഇനിയും ഇതുപോലെ മനസ്സിനെ തൊട്ടുണർത്തുന്ന വാചകങ്ങൾ എഴുതാൻ കഴിയട്ടെ..................

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഞായർ

ഒറ്റ