മരണം പറഞ്ഞത്..

 ആരുടേയും കണ്ണുകൾ കൂട്ടിമുട്ടുന്നുണ്ടായിരുന്നില്ല. എങ്ങും നിശബ്ദം. മരണ വീട്ടിലെ പതിവ് നിലവിളിയോ കരച്ചിലോ ഉണ്ടായിരുന്നില്ല. നിസ്സംഗമായ ഒരു മുരടിപ്പ് എല്ലാരുടെയും മുഖത്ത് കാണുന്നുണ്ട്. ഉള്ളിൽ നിന്ന് ഒരു കരച്ചിൽ തികട്ടി വന്നു. മുഖം മറ്റുള്ളവരിൽ നിന്നൊളിപ്പിക്കാൻ കഴിഞ്ഞില്ല. ആരും പരസ്പരം നോക്കിയില്ല. ഞാൻ നിശബ്ദമായി കരഞ്ഞു.  ഒരുപക്ഷെ അസുഖം ബാധിച്ചു കിടപ്പായി എന്ന് അറിഞ്ഞ സമയത്ത് മറവി നടിച്ച് നോക്കാതെ പോയില്ലായിരുന്നു എങ്കിൽ എന്റെ കണ്ണുകൾ കരയില്ലായിരുന്നോ... അറിയില്ല. പക്ഷേ ഞാൻ കരയും. കാരണങ്ങൾ ഒന്നുമില്ല. മരിച്ച ആളിനെ ഓർമിച്ചു കരയാനല്ല. ജീവിച്ചിരിക്കുന്ന അവരുടെ ഓർമകളുടെ അവശേഷിപ്പ്.. അവർ തനിച്ചാക്കിയ ചിലരെ..  ഓർമ്മകൾ വേദനിക്കുന്നു..

ഓർമ്മകൾ ഭ്രാന്തമായി അവശേഷിപ്പിക്കുന്നത് കണ്ണീർ മാത്രമാണ്. കരഞ്ഞും ചിരിച്ചും.. ചിരിച്ചും കരഞ്ഞും ഓർമ്മകൾ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഞായർ

ഒറ്റ