ഞാന്‍ അമ്മ.
13.07.2014
2014 ജൂലൈ 13 വെളുപ്പാന്‍കാലം.. എല്ലാരുടേയും ഉറക്കം കളഞ്ഞ്12.30 ന് എല്ലാപേരും കൂടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് പോയി. ഒരു മാസം മുന്‍പ് നടക്കാന്‍ പോകുന്ന പ്രസവം ആയതിനാലും അടുത്ത കാലത്ത് ജില്ലാ ആശുപത്രി ആയതിനാലും ഉള്ള അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്തില്‍ എന്നെ അവിടെ നിന്ന് എസ്.എ.റ്റിയിലേയ്ക്ക് അയച്ചു.
നെടുമങ്ങാട് മുതല്‍ എസ് എ റ്റി വരെയുള്ള യാത്രയില്‍, അമ്മയുടെ എല്ലാ വേദനയും അറിഞ്ഞ് പ്രസവിക്കണം എന്ന് മാത്രം ആയിരുന്നു മനസ്സില്‍. 2 മണി മുതല്‍ എസ്. എ. റ്റിയിലെ ലേബര്‍ റൂമില്‍.. നിരനിരയായ ബെഡുകളില്‍ നിന്നും നിലവിളികള്‍, അലറി കരച്ചിലുകള്‍... അക്ഷമരായി ഓടുന്ന ഡോക്ടര്‍മാര്‍, നഴ്സ്,..
രാവിലേയും ഉച്ചയ്ക്കും ആഹാരം കഴിയ്ക്കാന്‍ പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തളര്‍ത്തിയ കാഴ്ച മറ്റൊന്നായിരുന്നു. പ്രസവ സമയത്ത് അമ്മമാരുടെ ആശ്വാസ വാക്കുകളോ സഹോദരങ്ങളുടെ ആത്മവിശ്വാസമോ അച്ഛന്‍റെ തണലോ അല്ല വേണ്ടത്.. ഭര്‍ത്താവിന്‍റെ കരുതലാണ്.. പ്രവാസത്തിന്‍റെ മണല്‍ പരപ്പില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. എന്ന ചിന്ത എന്നെ വല്ലാതെ തളര്‍ത്തി.
വേദനയുടേയും വീര്‍പ്പുമുട്ടലിന്‍റേയും നീണ്ട പതിനേഴര മണിക്കൂറുകള്‍ക്ക് ശേഷം "പപ്പു" ജനിച്ചു. വേദനയുടേയും അഭിമാനത്തിന്‍റേയും കണ്ണുനീര് തുള്ളികള്‍ എന്‍റെ കാഴ്ചകളെ എന്നില്‍ നിന്നും അകറ്റി.
എന്‍റെ ജീവിതത്തില്‍ ഏറ്റവും സുഖകരമായ നിദ്രയായിരുന്നു ശേഷം. നീണ്ട ഉറക്കത്തിന് ഒടുവില്‍ പപ്പുവിനെ എന്‍റെ കൈയില്‍ കിട്ടി. ഇളം റോസ് നിറമുള്ള ടൌവ്വലില്‍ പൊതിഞ്ഞ് ചെമപ്പ് നിറമുള്ള ഒരു ഗോളം. ഞാന്‍ ഒരു അമ്മ ആയിരിക്കുന്നു. കണ്ണുനീരിന് കാഴ്ചയെ മറയ്ക്കുന്ന ശീലമുണ്ട്.. !
ആദ്യത്തെ സ്നേഹ ചുമ്പനം കുഞ്ഞിന്‍റെ നെറുകയില്‍ പതിഞ്ഞപ്പോള്‍ കണ്ണ് തുറക്കാതെ തന്നെ ആ ചെമന്ന ഗോളം ഒന്നനങ്ങി. പിന്നെ വീണ്ടും ഉറക്കത്തിലേക്ക്.. എത്രപെട്ടെന്ന് ദിവസങ്ങളും വര്‍ഷങ്ങളും കടന്നു പോയി..
ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് മാതൃത്വത്തിന്‍റെ എല്ലാ ഭാവങ്ങളും ഞാന്‍ മനസ്സിലാക്കുന്നു. സ്നേഹമായ അമ്മയും, സ്വന്തം കുഞ്ഞുങ്ങള്‍ മാത്രമല്ല എല്ലാ കുഞ്ഞുങ്ങളേയും സ്വന്തമായി കാണാന്‍ പഠിപ്പിച്ച ടീച്ചര്‍ അമ്മായിയും... മാതൃത്വം എന്ന അനുഭവത്തിന്.. നന്ദി ഗോവിന്ദ്.. സ്നേഹം മാത്രം.
(പഴയ കാര്യം പുതിയ രീതിയില്‍)
Thanks for giving him in my life and love u both my sweethearts.
മറുപടിഇല്ലാതാക്കൂ😍😍😍
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂOrmakal